കൊച്ചി:  ഡോളര്‍ക്കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. സുഖമില്ലാത്തതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് സ്പീക്കര്‍ കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. 

നേരത്തെ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. പിന്നീട് കഴിഞ്ഞമാസം അവസാനമാണ് ഏപ്രില്‍ എട്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് വീണ്ടും നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ക്കെതിരേ ശക്തമായ മൊഴികളുള്ളതിനാല്‍ അദ്ദേഹത്തില്‍നിന്ന് വിശദീകരണം ലഭിച്ചേ മതിയാകൂ എന്നാണ് കസ്റ്റംസിന്റെ നിലപാട്. തുടര്‍ച്ചയായി സ്പീക്കര്‍ ചോദ്യംചെയ്യലില്‍നിന്ന് ഒഴിഞ്ഞുമാറുന്നതിനാല്‍ കസ്റ്റംസ് ഇനി കടുത്ത നടപടികളിലേക്ക് പോകാനും സാധ്യതയുണ്ട്. 

അതിനിടെ, ക്രൈംബ്രാഞ്ചിനെതിരേ ഇ.ഡി. നല്‍കിയ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി വാദം കേള്‍ക്കും. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാകും ഇ.ഡിയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാവുക. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ട് എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചേക്കുമെന്നും സൂചനയുണ്ട്. 

Content Highlights: speaker p sreeramakrishnan wont appear before customs today