കാസര്‍കോട്: 16 വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് 20 വര്‍ഷം വീതം തടവും ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധിക തടവ്ശിക്ഷ അനുഭവിക്കണമെന്നും ജില്ലാ അഡീഷണല്‍ സെഷന്‍സ് ഒന്ന് ജഡ്ജി പി.എസ്.ശശികുമാര്‍ ഉത്തരവിട്ടു.

ഒന്നാംപ്രതി ബാറഡുക്ക ഹിദായത്ത് നഗറിലെ ഇബ്രാഹിം ഖലീലി(28)ന് പീഡനത്തിനുപുറമെ തട്ടിക്കൊണ്ടുപോകലിനും അഞ്ചുവര്‍ഷം തടവ് വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. രണ്ടാംപ്രതി ബീജന്തടുക്കയിലെ ബി.എ.ഖാലിദി(28)ന് പീഡിപ്പിച്ചതിനുമാത്രമാണ് ശിക്ഷ. 2013 ജൂലായില്‍ നടന്ന കേസില്‍ കാസര്‍കോട് സി.ഐ. ആയിരുന്ന സി.കെ.സുനില്‍കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ബാറഡുക്ക സ്വദേശിനിയായ വിദ്യാര്‍ഥിനിയെ വഴിയരികില്‍വെച്ച് ഓട്ടോറിക്ഷയില്‍ കയറ്റി സ്‌കൂളില്‍ ഇറക്കാമെന്നുപറഞ്ഞ് ബീജന്തടുക്കയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഒന്നാം പ്രതിയായ ഇബ്രാഹിം ഖലീല്‍ കല്യാണം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

Content Highlights: school girl molestation case; accused gets 20 year imprisonment