പെരുമ്പാവൂര്‍: അഞ്ചു വയസ്സുള്ള മകളെ പീഡിപ്പിച്ച പിതാവിന് പോക്‌സോ കോടതി 44 കൊല്ലം തടവും 11,70,000 രൂപ പിഴയും ശിക്ഷവിധിച്ചു. 2018-ല്‍ കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജഡ്ജി വി. സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.

മദ്യപിച്ച് മകളെ ലൈംഗികമായും മകനെ ശാരീരികമായും ഉപദ്രവിക്കുന്നതായി നാട്ടുകാര്‍ ശിശുക്ഷേമസമിതിയെ അറിയിച്ചതിനെത്തുടര്‍ന്ന് അന്ന് കുറുപ്പംപടി സി.ഐ. കെ.ആര്‍. മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണംനടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. 

കുട്ടികളെ വനിതാ ശിശുക്ഷേമസമിതി കൗണ്‍സലിങ് നടത്തിയപ്പോഴാണ് പിതാവിന്റെ കുറ്റകൃത്യങ്ങള്‍ പുറത്തായത്. ഇയാളെ ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മ കൂലിപ്പണിക്കുപോകുന്ന സമയങ്ങളിലാണ് കുട്ടികളെ ഉപദ്രവിച്ചിരുന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സിന്ധു ഹാജരായി.