ലഖ്നൗ: ഉത്തർപ്രദേശിലെ ബുദ്ധ്വാനയിൽ സ്ത്രീയെ ഉപദ്രവിച്ച കേസിൽ പത്ത് വർഷത്തിന് ശേഷം കോടതി ശിക്ഷ വിധിച്ചു. പ്രതിയായ നഫീസിന് 13 ദിവസത്തെ തടവും 1500 രൂപ പിഴയുമാണ് കോടതി വിധിച്ച ശിക്ഷ. ജുഡീഷ്യൽ മജിസ്ട്രേറ്റ് പർവീന്ദർ സിങ്ങാണ് കേസിൽ വിധിപ്രസ്താവം നടത്തി ശിക്ഷ വിധിച്ചത്.

2010 ഓഗസ്റ്റിൽ ബുദ്ധ്വാനിലെ റോഡിൽവെച്ച് നഫീസ് ഒരു സ്ത്രീയെ ഉപദ്രവിച്ചെന്നാണ് കേസ്. ഐ.പി.സി. 294, ക്രിമിനൽ നിയമത്തിലെ സെക്ഷൻ 297 എന്നിവ പ്രകാരം കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്.

Content Highlights:man sent 13 days to jail for harassing woman ten years ago