കൊട്ടിയം: യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ കുറ്റാരോപിതയായ സീരിയൽ നടിയുടെയും ബന്ധുക്കളുടെയും മുൻകൂർ ജാമ്യാപേക്ഷ വിധിപറയാനായി ഒൻപതിലേക്ക് മാറ്റി.

സീരിയൽ നടി ലക്ഷ്മി പ്രമോദ്, ഇവരുടെ ഭർതൃമാതാവ് ആരീഫാബീവി എന്നിവരാണ് മുൻകൂർജാമ്യം തേടി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.

ഇവർക്ക് ജാമ്യം നൽകരുതെന്ന് ക്രൈംബ്രാഞ്ചിനുവേണ്ടി പ്രോസിക്യൂട്ടർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലേക്കാവശ്യമായ തെളിവുകളും കോടതിയിൽ ഹാജരാക്കിയതായാണ് വിവരം.

കഴിഞ്ഞതവണ കോടതി വാദംകേട്ടപ്പോൾ ഈ മാസം ആറുവരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ചിരുന്നു. കൊല്ലം സെഷൻസ് കോടതിയാണ് ഒമ്പതാം തീയതി ജാമ്യാപേക്ഷയിൽ വിധി പറയുക.

Content Highlights:kottiyam woman suicide case verdict on lakshmi pramod bail plea