തലശ്ശേരി: ഒന്നരവയസ്സുള്ള കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസിൽ കണ്ണൂർ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ (23)യുടെ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ സെഷൻസ് ജഡ്ജി ഡോ. ബി. കലാം പാഷ തള്ളി. യുവതി കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിലാണ്. മകൻ റിയാനെ കടലിലെറിഞ്ഞുകൊന്നുവെന്നാണ് കേസ്.

കേസിൽ കുറ്റപത്രം നൽകിയിരുന്നു. 2020 ഫെബ്രുവരി 17-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കേസിൽ രണ്ടാംപ്രതിയായ കാമുകൻ വലിയന്നൂർ സ്വദേശി നിധിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

Content Highlights:kannur toddler murder case mothers bail plea rejected