പറവൂര്‍(എറണാകുളം): ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കടുങ്ങല്ലൂര്‍ സ്വദേശിയും ദേശാഭിമാനിയിലെ ജീവനക്കാരനുമായ മോഹന്‍ദാസിനെ ഭാര്യ സീമ, കാമുകന്‍ ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് ഗൂഡാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയത്. ശിക്ഷ ശനിയാഴ്ച 11-ന് വിധിക്കും.

2012 ഡിസംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലിക്ക് പോവുകയായിരുന്ന മോഹന്‍ദാസിന്റെ ബൈക്കിന്റെ പിന്നില്‍ തന്ത്രപൂര്‍വം കയറിക്കൂടിയ ഗിരീഷ് കണ്ടെയ്നര്‍ റോഡില്‍വച്ച് ക്ലോറോഫോം മണിപ്പിക്കാന്‍ ശ്രമിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മോഹന്‍ദാസിനെ പിന്നാലെ ചെന്ന് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.