കണ്ണൂര്‍: ജാമ്യനടപടി പൂര്‍ത്തിയാക്കാനാവാത്തതിനാല്‍ കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ കഴിയുന്ന ഉത്തര്‍പ്രദേശുകാരനായ കുട്ടിത്തടവുകാരന്‍ കിഷന് (പേര് സാങ്കല്പികം) സഹായവാഗ്ദാനം. ബെംഗളൂരുവില്‍ വ്യാപാരിയായ അഞ്ചരക്കണ്ടി സ്വദേശി സന്ദീപ് ജാമ്യത്തുക നല്‍കാന്‍ താത്പര്യമുണ്ടെന്നറിയിച്ചു. ജാമ്യം കിട്ടിയാല്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കാന്‍ തയ്യാറാണെന്നും ജയില്‍ സൂപ്രണ്ടിനെ വിളിച്ച് സന്ദീപ് പറഞ്ഞു.

ജയിലധികൃതരുടെ ശ്രമഫലമായി കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യത്തുക ഇനിയും കെട്ടിവെച്ചില്ലെന്ന് 'മാതൃഭൂമി' വ്യാഴാഴ്ച നല്‍കിയ വാര്‍ത്തയില്‍നിന്ന് മനസ്സിലാക്കിയാണ് സന്ദീപിന്റെ ഇടപെടല്‍. 600 രൂപ മോഷ്ടിച്ചതിന് തടവില്‍ കഴിയവേ ജയില്‍ചാടുകയും പിടിയിലായി വീണ്ടും തടവിലാവുകയും ചെയ്തതാണ് കിഷന്‍.

Read Also: ജാമ്യംനില്‍ക്കാന്‍ ആളില്ല, കണ്ണൂരിലെ കുട്ടിത്തടവുകാരന് വീടണയാന്‍ വേണ്ടത് കാല്‍ലക്ഷം....

കിഷന്റെ വയസ്സ് ബന്ധുക്കള്‍ പറയുന്ന 17 തന്നെയാണെന്നതിന് തെളിവുണ്ടെങ്കില്‍ ജാമ്യത്തുക ഒഴിവാക്കാനും പറ്റും. ലീഗല്‍ സര്‍വീസ് അതോറിറ്റിയും ജില്ലാ ശിശുക്ഷേമ സമിതിയും സബ് ജയിലില്‍ ബന്ധപ്പെട്ട് കിഷന്റെ മോചനത്തിനാവശ്യമായ കാര്യങ്ങളില്‍ സഹകരിക്കുമെന്നറിയിച്ചു.

Content Highlights: help offers for minor prisoner in kannur