കൊച്ചി: സ്വര്‍ണക്കടത്തില്‍ എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസില്‍ സന്ദീപ് നായര്‍ മാപ്പു സാക്ഷി. സന്ദീപിനെ മാപ്പു സാക്ഷിയാക്കാനുള്ള അപേക്ഷ കൊച്ചി എന്‍.ഐ.എ. കോടതി അംഗീകരിച്ചു. ഇതോടെ എന്‍.ഐ.എ. കേസില്‍ സന്ദീപ് നായര്‍ക്ക് ജാമ്യവും ലഭിച്ചു. കേസില്‍ സന്ദീപ് നായര്‍ ഉള്‍പ്പെടെ അഞ്ച് മാപ്പു സാക്ഷികളാണുള്ളത്. 

അതേസമയം, എന്‍.ഐ.എ. കേസില്‍ ജാമ്യം ലഭിച്ചെങ്കിലും സന്ദീപ് നായര്‍ക്ക് പുറത്തിറങ്ങാനാവില്ല. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊഫെപോസ നിലനില്‍ക്കുന്നതിനാലും ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിക്കാത്തതിനാലും സന്ദീപ് നായര്‍ ജയിലില്‍ തന്നെ തുടരും. 

Content Highlights: gold smuggling case sandeep nair gets bail in nia case