ന്യൂഡൽഹി: ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പരാതിയിൽ ട്വിറ്ററിനെതിരേ ഡൽഹി പോലീസ് കേസെടുത്തു. തെറ്റായ വിവരങ്ങൾ നൽകിയെന്നും പോക്സോ നിയമം ലംഘിച്ചെന്നുമുള്ള പരാതിയിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.

കുട്ടികളുടെ അശ്ലീലവീഡിയോകളുടെ ലിങ്കുകൾ ട്വിറ്ററിലുണ്ടെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതി. സംഭവത്തെ തുടർന്ന് കുട്ടികൾ ട്വിറ്റർ ഉപയോഗിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് വരെ കുട്ടികൾക്ക് ട്വിറ്ററിൽ പ്രവേശനം നൽകരുതെന്നാണ് ബാലാവകാശ കമ്മീഷൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Content Highlights:fir against twitter for violating pocso act complaint filed by child rights commission