കൊച്ചി: ഫാഷന്‍ ഗോള്‍ഡ് ജൂവലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ എം.സി. ഖമറുദ്ദീന്‍ എം.എല്‍.എയ്ക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കേസ് നിലനില്‍ക്കുന്ന പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയവയാണ് കോടതിയുടെ ഉപാധികള്‍. അതേസമയം, നിക്ഷേപത്തട്ടിപ്പില്‍ കൂടുതല്‍ കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തിയതിനാല്‍ എം.എല്‍.എയ്ക്ക് ജയിലില്‍നിന്ന് പുറത്തിറങ്ങാനാവില്ല.
കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 75-ലേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പണം നഷ്ടപ്പെട്ട നിരവധി പേരാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പരാതി നല്‍കിയിരുന്നത്. 2020 നവംബര്‍ ഏഴിനാണ് പ്രത്യേക അന്വേഷണ സംഘം എം.സി. ഖമറുദ്ദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തത്.
Content Highlights: fashion gold fraud case high court granted bail for mc khamarudheen in three cases