കൊച്ചി: ഭാഗ്യലക്ഷ്മിയുടെയും മറ്റും മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷിചേരാൻ വിവാദ യുട്യൂബ് വീഡിയോ ഇട്ട വിജയ് പി. നായർ ഹൈക്കോടതിയിൽ. മുൻകൂർജാമ്യാപേക്ഷയിൽ തീർപ്പിന് തന്നെക്കൂടി കേൾക്കണമെന്നാണ് ആവശ്യം.

ഭാഗ്യലക്ഷ്മിയും മറ്റും തന്റെ താമസസ്ഥലത്തെത്തി കൈയേറ്റം ചെയ്യുകയായിരുന്നു. തന്റെ ഫോണും ലാപ്ടോപ്പും സ്വമേധയാ കൈമാറിയതാണെന്ന ജാമ്യഹർജിയിലെ വാദം ശരിയല്ല. താൻ പറഞ്ഞതുപ്രകാരമാണ് അവർ വന്നതെന്ന വാദവും തെറ്റാണ്. സെപ്റ്റംബർ 26-ലെ സംഭവം അവർ ചിത്രീകരിച്ച ഫോൺ പോലീസ് കണ്ടെടുത്തിട്ടില്ല.

അവരെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതാണെന്നാണ് വിജയ് പി. നായരുടെ അപേക്ഷയിൽ പറയുന്നത്.

അതേസമയം, ഭാഗ്യലക്ഷ്മിയും കൂട്ടരും നൽകിയ മുൻകൂർ ജാമ്യഹർജിയിൽ വെള്ളിയാഴ്ച ഉത്തരവ് പറയുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Content Highlights:bhagyalakshmi anticipatory bail plea vijay p nair approaches high court