ന്യൂഡല്‍ഹി: കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മറ്റു അഞ്ച് ആം ആദ്മി നേതാക്കള്‍ക്കും ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. 20,000- രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്. മെയ് 19-ന് കേസ് കോടതി വീണ്ടും പരിഗണിക്കും

ഇതേസമയം നേതാക്കളെ പിന്തുണച്ചെത്തിയ ആം ആദ്മിയുടേയും ബിജെപിയുടേയും പ്രവര്‍ത്തകര്‍ കോടതിക്ക് പുറത്ത് ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചത് നേരിയ സംഘര്‍ഷം സൃഷ്ടിച്ചു.