ന്യൂഡല്‍ഹി: സ്ത്രീയുടെ സമ്മതമില്ലാതെ എച്ച്.ഐ.വി. രോഗി അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ വധശ്രമത്തിന് ശിക്ഷിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. എച്ച്.ഐ.വി. പോസിറ്റീവായ വ്യക്തി സുരക്ഷിതമല്ലാത്ത രീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് വധശ്രമം (ഐ.പി.സി. 307) അല്ല. അതിനെ ഐ.പി.സി. 270 പ്രകാരം ജീവന് അപകടമായ രീതിയില്‍ രോഗം പരത്തിയെന്ന വകുപ്പ് പ്രകാരമേ ശിക്ഷിക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.

രണ്ടാനച്ഛന്‍ നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നുകാട്ടി പതിനഞ്ചുകാരി 2011-ല്‍ നല്‍കിയ പരാതിയാണ് കേസിനാധാരം. പ്രതിക്കെതിരേ വധശ്രമക്കുറ്റവും പോലീസ് ചുമത്തിയിരുന്നു. ബലാത്സംഗത്തോടൊപ്പം കൊലപാതകശ്രമത്തിനും പ്രതി കുറ്റക്കാരനാണെന്നാണ് വിചാരണക്കോടതി വിധിച്ചത്. എന്നാല്‍, പ്രതിക്കെതിരേ കൊലപാതകശ്രമക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പെണ്‍കുട്ടിക്ക് രോഗം പകര്‍ന്നിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Content Highlights: an aids patient cant be punished for murder attempt for sex without woman consent