കൊച്ചി: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് പ്രതികളുടെ ഭാര്യമാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ദ്രോഹിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രതികളുടെ ഭാര്യമാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇത്.

ഹർജിക്കാരുടെ മൊഴിയെടുക്കാൻ വിളിച്ചുവരുത്തേണ്ടതുണ്ടെങ്കിൽ നോട്ടീസ് നൽകുമെന്ന് പോലീസും അറിയിച്ചു. ഇത്തരത്തിൽ വിളിച്ചുവരുത്തുമ്പോൾ ഹർജിക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് നിർദേശിച്ച കോടതി ഹർജി തീർപ്പാക്കി.

ഒന്നാം പ്രതി റഫീക്ക്, ആറാം പ്രതി ഷെമീൽ, ഏഴാം പ്രതി ഷെരീഫ് എന്നിവരുടെ ഭാര്യമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹാലോചനയുമായി എത്തിയവർ പണത്തിനായി നടി ഷംനയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അന്വേഷണം.

Content Highlights:actress shamna kasim blackmail case