കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമണത്തിനു ശേഷം പ്രതികള്‍ പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വിചാരണക്കോടതി പരിശോധിച്ചു. ആക്രമണത്തിനിരയായ നടിയും വനിതാ ജഡ്ജിയും മാത്രമാണുണ്ടായിരുന്നത്. പ്രതികളെയും അഭിഭാഷകരെയും കോടതി മുറിയില്‍നിന്ന് ഒഴിവാക്കിയാണ് പരിശോധന നടത്തിയത്.

വാഹനം ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുകള്‍ കോടതിയില്‍ നടി തിരിച്ചറിഞ്ഞു. താന്‍ സഞ്ചരിച്ച കാറിനെ ഇടിച്ച ടെമ്പോ ട്രാവലറും ആഭരണത്തിന്റെ ഭാഗങ്ങളുമാണ് തിരിച്ചറിഞ്ഞത്.

എതിര്‍വിസ്താര സമയത്ത് അഭിഭാഷകര്‍ക്കൊപ്പം പ്രതികള്‍ക്ക് ദൃശ്യങ്ങള്‍ കാണാം.

കോടതിക്കു പുറത്ത് എത്തിച്ച ടെമ്പോ ട്രാവലര്‍ ആണ് നടി തിരിച്ചറിഞ്ഞത്. കമ്മലിന്റെയും മാലയുടെയും ഒരു ഭാഗവും തിരിച്ചറിഞ്ഞിട്ടുണ്ട്.

Content Highlights: actress attack case; woman judge and actress checked video clips