തൃശ്ശൂർ: ഭിന്നശേഷിക്കാരിയും പട്ടികജാതിക്കാരിയുമായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം തടവും 12 വർഷം കഠിനതടവും 3.20 ലക്ഷം രൂപ പിഴയും വിധിച്ചു. നോർത്ത് പറവൂർ പാലാത്തുരുത്ത് കളത്തിപ്പറമ്പിൽ ചിഞ്ചു ഖാനി(34)നെയാണ് തൃശ്ശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡി. അജിത്‌കുമാർ ശിക്ഷിച്ചത്.

യുവതി കുഞ്ഞിനെ പ്രസവിക്കുകയും ആറുമാസമുള്ളപ്പോൾ കുഞ്ഞ് മരിക്കുകയുമായിരുന്നു. പീഡിപ്പിച്ച വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. യുവതിയിൽനിന്ന് 50,000 രൂപയും അര പവൻ വീതമുള്ള രണ്ടുജോഡി സ്വർണക്കമ്മലുകളും കൈവശപ്പെടുത്തിയിരുന്നു.

പട്ടികജാതി-വർഗക്കാർക്കേ തിരായുള്ള അതിക്രമം തടയുന്ന നിയമപ്രകാരമാണ് ജീവപര്യന്തം കഠിനതടവിന് പ്രതിയെ ശിക്ഷിച്ചത്. പിഴസംഖ്യ അടച്ചില്ലെങ്കിൽ ആറുമാസം കൂടുതൽ തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.

Content Highlights:accused in rape case gets life imprisonment and 12 years imprisonment