കോഴിക്കോട്: മുക്കത്ത് 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും രണ്ടാനച്ഛനും അടക്കം എട്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. മാതാവിന് ഏഴ് വര്‍ഷം തടവും രണ്ടാനച്ഛനടക്കം ഏഴ് പ്രതികള്‍ക്ക് 10 വര്‍ഷം തടവും ശിക്ഷ വിധിച്ചു. കോഴിക്കോട് അതിവേഗ കോടതി ജഡ്ജി ശ്യാംലാലാണ് കേസില്‍ വിധി പ്രസ്താവിച്ചത്. രണ്ട് പ്രതികളെ കോടതി വെറുതെവിട്ടു. 

2006-07 കാലഘട്ടത്തിലാണ് 13 വയസ്സുകാരി പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ മാതാവിന്റെ സഹായത്തോടെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചെന്നും പിന്നീട് മറ്റുപ്രതികള്‍ക്ക് കൈമാറിയെന്നുമാണ് കേസ്.

പ്രതികളെ പിടികൂടിയെങ്കിലും പലതവണ പ്രോസിക്യൂട്ടര്‍മാരെ മാറ്റിയിരുന്നു. പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതും കേസില്‍ കാലതാമസമുണ്ടാക്കി. ഒടുവില്‍ 14 വര്‍ഷത്തിന് ശേഷമാണ് കോഴിക്കോട് അതിവേഗ കോടതി കേസില്‍ വിധി പറഞ്ഞത്. 

Content Highlights: 13 year old girl raped in mukkam kozhikode court verdict