ന്യൂഡൽഹി: 2018-ൽ രാജ്യത്ത് ബലാത്സംഗത്തിനിരയായവരിൽ നാലിലൊന്നും പ്രായപൂർത്തിയാകാത്തവർ. ഇരകളിൽ പകുതിയിലേറെയും 18-നും 30-നുമിടയിൽ പ്രായമുള്ളവരാണെന്നും നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി.) പുറത്തുവിട്ട കണക്കിൽ പറയുന്നു.
94 ശതമാനം കേസുകളിലും കുറ്റവാളികൾക്ക് ഇരയുമായി മുൻപരിചയമുണ്ട്. ഇവർ ഇരയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ പങ്കാളികളോ അയൽക്കാരോ തൊഴിലുടമയോ ഓൺലൈൻ സുഹൃത്തുക്കളോ ആണ്.
ആകെ ബലാത്സംഗക്കേസുകൾ
2018-33,356
2017-32,559
2016-38,947
2018
ഇരകൾ-33,977
ദിവസേന ശരാശരി-89
18 വയസ്സിനു മുകളിൽ-72.2 ശതമാനം
18 വയസ്സിൽത്താഴെ-27.8 ശതമാനം
18-30- 17,636 പേർ
30-45- 6108
45-60- 727
60-നു മുകളിൽ- 73
ആറു വയസ്സിൽത്താഴെ-281
സംസ്ഥാനകണക്ക്
ഏറ്റവും കൂടുതൽ-മധ്യപ്രദേശിൽ (5433)
രണ്ടാമത്-രാജസ്ഥാൻ (4335)
മൂന്നാമത്-ഉത്തർപ്രദേശ് (3946)
നാലാമത്-മഹാരാഷ്ട്ര (2142)
അഞ്ചാമത്-ഛത്തീസ്ഗഢ് (2091)
ആറാമത്-കേരളം (1945)
ഏഴാമത്-അസം (1648)
Content Highlights: In 2018, nearly a quarter of all rape victims in the country are minors