അസുഖമായിരുന്നിട്ടും സ്വന്തം പിതാവിനാല്‍ അവള്‍ ഒരു ദിവസം നാലുതവണ പീഡിപ്പിക്കപ്പെട്ടു, അതും വെറും ആറുവയസുള്ളപ്പോള്‍ മുതല്‍. അവള്‍ വളര്‍ന്ന് പതിമൂന്നു വയസുകാരിയായപ്പോഴേക്കും രണ്ടു തവണ അച്ഛന്‍ അവളെ ഗര്‍ഭിണിയാക്കി. ആദ്യ തവണ അവള്‍ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോള്‍ രണ്ടാം തവണ അവള്‍ അച്ഛന്റെ ചോരയില്‍ ജനിച്ച ആണ്‍കുട്ടിക്ക് ജന്മം നല്‍കി. ഇന്നവള്‍ക്ക് വയസ് പതിനെട്ടാണ്. 

പേര് ഷാനോണ്‍ ക്ലിഫ്റ്റണ്‍, സ്വന്തം പേര് വെളിപ്പെടുത്തികൊണ്ട് തന്നെ ഷാനോണ്‍ വര്‍ഷങ്ങളോളം താന്‍ അനുഭവിച്ച വേദനകളുടെ കഥകള്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. ഇനിയൊരു പെണ്‍കുട്ടി കൂടി ഈ നരക വേദനയ്ക്ക് ഇരയാകരുതെന്ന ഉറച്ച ബോധ്യത്തോട് കൂടി. 

ഷാനേ റേ ക്ലിഫ്റ്റന്‍ എന്ന അച്ഛന്‍ തന്റെ മകളെ ആദ്യമായി ബലാത്സംഗം ചെയ്യുന്നത് അവള്‍ക്ക് വെറും ആറ് വയസുള്ളപ്പോഴാണ്. ലിവിങ്ങ് റൂമില്‍ വെച്ച് നടന്ന ആ സംഭവത്തിനുശേഷം ഷാനോന്‍ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല. അന്നുമുതല്‍ വര്‍ഷങ്ങളോളം അവളുടെ രാത്രികളും പകലും വേദനകളുടേതായിരുന്നു. 

13 വയസുള്ളപ്പോള്‍ ഷാനോന്‍ രണ്ടാമത് ഗര്‍ഭിണിയായി. ഇത്തവണ അച്ഛന്‍ ഗൂഗിളില്‍ നോക്കി ഗര്‍ഭം അലസിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്തി. അപകടകരമായ വ്യായാമങ്ങള്‍ ചെയ്യിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. ഒന്‍പതാം മാസം ആയപ്പോള്‍ അച്ഛന്‍ മകളെയും കൊണ്ട് നാടുവിട്ടു. ആറ് ദിവസത്തെ നീണ്ട തിരച്ചിലിനൊടുവില്‍ ഇരുവരെയും കണ്ടെത്തി. രണ്ടു ദിവസങ്ങള്‍ക്ക് ഇപ്പുറം അവള്‍ ഒരു ആണ്‍ കുട്ടിക്ക് ജന്മം നല്‍കി. ഈ സംഭവമാണ് അച്ഛനെന്ന ക്രൂരനനില്‍ നിന്ന് അവളെ മോചിപ്പിച്ചത്. 

2015 ല്‍ ക്ലിഫ്റ്റനെ കോടതി 15 വര്‍ഷം തടവിന് ശിക്ഷിച്ചു. ഇയാള്‍ ഇപ്പോള്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. 

 അഞ്ചാം വയസില്‍ വേര്‍പ്പിരിഞ്ഞതാണ് ഷാനോനിന്റെ അച്ഛനും അമ്മയും. അമ്മ പോയി ഒരു വര്‍ഷത്തിനിപ്പുറമാണ് അച്ഛന്‍ അവളുടെ കഥയിലെ വില്ലനാകുന്നത്. 

 എല്ലാ അച്ഛന്‍മാരും പെണ്‍കുട്ടികളുടെ അടുത്ത് സ്വഭാവികമായി ചെയ്യുന്ന കാര്യങ്ങളാണെന്ന് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ചശേഷമാണ് ക്ലിഫ്റ്റണ്‍ മകളെ ബലാത്സംഗം ചെയ്യുന്നത്. 
 
എല്ലാ രാത്രിയിലും അച്ഛന്‍ തന്നെ ബലാത്സംഗം ചെയ്യുമായിരുന്നുവെന്നും വേദനിച്ചു കരഞ്ഞാല്‍ പോലും വെറുതെ വിടില്ലായിരുന്നുവെന്നും ഷാനോന്‍ പറയുന്നു.  എതിര്‍ത്തപ്പോഴൊക്കെ ഇരുമ്പ് ചൂടാക്കി ശരീരം പൊള്ളിച്ചും, ചുറ്റിക കൊണ്ട് അടിച്ചും അയാള്‍ മകളെ നിശബ്ദയാക്കി. 

പതിനാറാം വയസില്‍ ഈ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അകന്ന ബന്ധുവാണ് പിന്നീട് ഷാനോനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.  

അച്ഛന്‍ ജയിലില്‍ ആയി മൂന്ന് വര്‍ഷത്തിന് ശേഷമാണ് അവള്‍ ഈ തന്റെ പേരു വെളിപ്പെടുത്തികൊണ്ട് തന്നെ ഒരു മാധ്യമത്തോട് തന്റെ കഥ തുറന്നു പറയാന്‍ തീരുമാനിക്കുന്നത്. ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നവര്‍ക്ക് തന്റെ ജീവിതം പാഠമായിരിക്കെട്ടെയെന്നും അത്തരക്കാര്‍ക്കായി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം അവള്‍ പറയുന്നു.  

 കടപ്പാട്: ഡെയ്‌ലി മെയില്‍ 

Content Highlight: father Raped daughter four times a day