അമ്പൂരി: രാഖിയെ കൊലപ്പെടുത്താനുള്ള തിരക്കഥ തയ്യാറാക്കിയത് സംഭവത്തിനു നാലുദിവസം മുന്‍പ്.
ഫെബ്രുവരിയില്‍ എറണാകുളത്തെ ക്ഷേത്രത്തില്‍വെച്ച് രാഖിയും അഖിലും രഹസ്യമായി വിവാഹിതരായെങ്കിലും പിന്നീട് അന്തിയൂര്‍ക്കോണം സ്വദേശിനിയുമായി വിവാഹനിശ്ചയം നടത്തി.
ഇതറിഞ്ഞ രാഖി പലപ്പോഴായി അഖിലിനെ വിളിച്ച് വിവാഹക്കാര്യം പരസ്യപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്കി.
വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലും രാഖി പോയി.
തുടര്‍ന്നാണ് അഖിലും രാഹുലും ആദര്‍ശും ജൂണ്‍ 18 -ന് നിര്‍മാണത്തിലുള്ള വീട്ടുമുറ്റത്ത് ഒത്തുകൂടി രാഖിയെ ഒഴിവാക്കാനുള്ള തന്ത്രം തയ്യാറാക്കിയത്.
ഇതിനായി രാഖിയെ അമ്പൂരിയിലെത്തിക്കാന് തീരുമാനിക്കുകയും അതിനായി പുതിയ വീടു കാണാന്‍ ക്ഷണിച്ചു എന്നുമാണ് നിഗമനം.
രാഖിയുടെ അവധി കഴിഞ്ഞ് തിരിച്ചുപോകുന്ന 21-ന് വീട്ടിലേക്കു വരാനാണ് അഖില്‍ ആവശ്യപ്പെട്ടത്.
അഖിലിനെ കാണാനായി രാഖി പഴയകടയില്നിന്ന് ബസില്‍ നെയ്യാറ്റിന്‍കര ഡിപ്പോയില്‍ വന്നിറങ്ങി.
തുടര്‍ന്ന് പുറത്തിറങ്ങി അക്ഷയ വാണിജ്യ സമുച്ചയം വഴി നടന്ന് പാതയോരത്ത് അഖില്‍ നിര്‍ത്തിയിരുന്ന കാറില്‍ കയറി.
രാഖി നെയ്യാറ്റിന്‍കര ഡിപ്പോയില്‍ വന്നിറങ്ങുന്നതും പുറത്ത് നടന്നുപോകുന്നതുമെല്ലാം സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
Content Highlight: Amboori Rakhi murder case: Planning of murder 4 days before