നിലമ്പൂര്‍: പോലീസിനെ ഭീഷണിപ്പെടുത്തിയുള്ള വാട്സാപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. നിലമ്പൂര്‍ കോടാലിപൊയില്‍ സ്വദേശി അബ്ദുറഹിമാനെ(36)യാണ് പോത്തുകല്ല് എസ്.ഐ. അബ്ബാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തണമെന്ന ഉദ്ദേശ്യത്തോടെ സാമൂഹികവിരുദ്ധമായ സന്ദേശങ്ങളാണ് ഇയാള്‍ വാട്സാപ്പില്‍ പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. 

നിലവില്‍ കോഴിക്കോട് താമസിക്കുന്ന പ്രതി അവിടെ ഹോട്ടല്‍ നടത്തിവരികയാണ്.