തിരുവനന്തപുരം: കിള്ളിപ്പാലത്തെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ യുവാവിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. വലിയശാല സ്വദേശി വൈശാഖിനെ(32)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. 

ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. കഴിഞ്ഞദിവസം രാത്രിയാണ് കൃത്യം നടന്നതെന്ന് കരുതുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 

Content Highlights: youth stabbed to death in thiruvananthapuram