കൊച്ചി: കടംവാങ്ങിയ പണം തിരികെ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കോന്തുരുത്തി നിവാസി നവീന്‍ (20), കസ്തൂര്‍ബ നഗര്‍ നിവാസികളായ മെജോ ജോസ് (23), മോസസ് അഗസ്റ്റിന്‍ (19) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിക്കായി അന്വേഷണത്തിലാണ് പോലീസ്.

ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. കോന്തുരുത്തി ജ്യോതിനഗറില്‍ കസീബ കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന വിശാല്‍ ബോബനെ (19) യാണ് കുത്തിയത്. കുത്താനുപയോഗിച്ച കത്തിയും പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. കത്തി ഒരാഴ്ച മുന്‍പ് ഓണ്‍ലൈന്‍ വഴിയാണ് പ്രതികള്‍ വാങ്ങിയത്.

എറണാകുളം എ.സി.പി. വൈ. നിസാമുദ്ദീന്‍, എസ്.എച്ച്.ഒ. എം.എസ്. ഫൈസല്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ വി. വിദ്യ, സി.ടി. ബിനു, സി. ശ്രീകുമാര്‍, എ.എസ്.ഐ.മാരായ ബി. ദിനേശ്, സന്തോഷ് കുമാര്‍, സി.പി.ഒ.മാരായ പ്രശാന്ത് സീതാറാം, എം.കെ. അനീഷ്, പ്രസൂണ്‍, സനല്‍കുമാര്‍, ജിത്തു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.