കൊച്ചി: എറണാകുളം കലൂരില്‍ യുവാവിന് കുത്തേറ്റു. കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളിയായ അഖിലിനാണ് കുത്തേറ്റത്. 

കുത്തേറ്റ് വഴിയരികില്‍ കിടക്കുന്ന നിലയിലാണ് അഖിലിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമാണ്.

അഖിലിനെ കുത്തിയ ആള്‍ ഓടി രക്ഷപ്പെട്ടതായാണ് വിവരം. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.