fb postകൊച്ചി: വൈനുണ്ടാക്കാൻ എക്സൈസിൻ്റെ അനുഗ്രഹം തേടി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട യുവാവ് എക്സൈസ് പിടിയിൽ. അങ്കമാലി കിടങ്ങൂർ സ്വദേശിയായ ഷിജോയാണ് പോസ്റ്റിട്ട് പിടിയിലായത്.

"വൈഫ് ഹൗസിലെ പൈനാപ്പിൾ കൃഷി ഒരു ലോഡ് ഇറക്കി ഒരു കുക്കുടാച്ചി സാധനം ഉണ്ടാക്കാൻ പോകുന്നു . ഏവരുടെയും എക്സൈസ് കാരുടെയും അനുഗ്രഹം വേണം," എന്നായിരുന്നു ഷിജോയുടെ ഫെയ്സ്ബുക്കിൽ കുറിച്ചത്. കഷണങ്ങളാക്കിയ പൈനാപ്പിളും വൈൻ തയാറാക്കാനുള്ള ഭരണിയും ഉൾപ്പെടുന്ന ചിത്രം സഹിതമായിരുന്നു പോസ്റ്റ്. 

പോസ്റ്റ് വൈറലായതോടെ സംഭവം എക്സൈസിൻ്റെ കയ്യിലുമെത്തി. അനുഗ്രഹം തേടിയ ആളെ  അന്വേഷിച്ച് എക്സൈസ് സംഘം ഷിജോയുടെ വീട്ടിലുമെത്തി.

തുടർന്ന് നടത്തിയ റെയ്ഡിൽ വൈനിനായി തയാറാക്കിയ അഞ്ചു ലിറ്റർ വാഷും കണ്ടെത്തിയിട്ടുണ്ട്. യുവാവിനെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു.