കോട്ടയം: കങ്ങഴ ഇടയപാറയില്‍ റോഡരികില്‍ യുവാവിന്റെ വെട്ടിമാറ്റിയ കാല്‍പാദം കണ്ടെത്തി. ഇതിന് മീറ്ററുകള്‍ക്ക് സമീപം റബര്‍തോട്ടത്തില്‍നിന്ന് യുവാവിന്റെ മൃതദേഹവും കണ്ടെടുത്തു. ഇടയിരിക്കപ്പുഴ സ്വദേശി മനേഷ് തമ്പാനെ(35)യാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ മണിമല പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. പോലീസ് ഇവരെ ചോദ്യംചെയ്തുവരികയാണ്. 

വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. യുവാവിനെ വെട്ടിക്കൊന്ന ശേഷം കാല്‍പാദം വെട്ടിമാറ്റി റോഡരികില്‍ ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. കൊല്ലപ്പെട്ട മനേഷ് തമ്പാന്‍ ഗുണ്ടാസംഘത്തില്‍പ്പെട്ടയാളാണെന്നും വിവരങ്ങളുണ്ട്.

 

Content Highlights: youth killed in kangazha kottayam his feet found roadside