കോയമ്പത്തൂര്‍: മദ്യലഹരിയില്‍ രണ്ട് യുവാക്കള്‍ തമ്മിലുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു. ശരവണംപട്ടിയില്‍ താമസിക്കുന്ന തേനി സ്വദേശി ശിവകുമാര്‍ (20) ആണ് മരിച്ചത്. കൂടെ റൂമില്‍ താമസിക്കുന്ന പാലദുരൈ സ്വദേശി മണികണ്ഠനാണ് ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. കാര്‍ഡ്രൈവറാണ് ശിവകുമാര്‍. മണികണ്ഠന്‍ മെക്കാനിക്കും.

മദ്യലഹരിയില്‍ പ്രണയത്തിന്റെ കാര്യം പറഞ്ഞ് ബ്ലേഡുകൊണ്ട് ശിവകുമാര്‍ കൈമുറിച്ചത് മണികണ്ഠന്‍ ചോദ്യംചെയ്തു. ഇതേത്തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ വഴക്കായി. ഡമ്പലുകൊണ്ട് അടിയേറ്റ ശിവകുമാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ശരവണംപട്ടി പോലീസ് കേസെടുത്തു.

Content Highlights: youth killed by friend in coimbatore