മലപ്പുറം: മച്ചിങ്ങലില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേല്‍മുറി സ്വദേശി ഫൈസലിനെയാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലപ്പുറത്തെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ് ഫൈസല്‍. അടുത്തിടെയാണ് ഫൈസല്‍ മേല്‍മുറിയില്‍ നിന്നും മുണ്ടുപറമ്പിലേക്ക് പുതിയ വീട് വച്ച് താമസം മറിയത്.

മലപ്പുറം ഫയര്‍ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.