കൊരട്ടി(തൃശ്ശൂര്‍): വിവിധ കേസുകളില്‍ പ്രതിയായ യുവാവിനെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചിറങ്ങര തിരുമുടിക്കുന്നില്‍ വലിയവീട്ടില്‍ എബി(33)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

കാതിക്കുടം കട്ടപ്പുറം കനാല്‍ബണ്ട് റോഡ് കനാലിലാണ് മൃതദേഹം കണ്ടത്. മുറിവുകളും ശരീരക്ഷതവുമേറ്റിട്ടുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പോലീസ് കസ്റ്റഡിയിലാണെന്നാണ് സൂചന.

വ്യാഴാഴ്ച രാവിലെ പ്രദേശവാസികളാണ് കനാലില്‍ ഒരാള്‍ മരിച്ചുകിടക്കുന്നതു കണ്ടത്. തുടര്‍ന്ന് കൊരട്ടി എസ്.എച്ച്.ഒ. ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.

അഡീഷണല്‍ എസ്.പി. കെ.പി. കുബേരന്‍, ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷ് എന്നിവര്‍ സ്ഥലത്തെത്തി. അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്‌ക്വാഡ്, വിരലടയാളവിദഗ്ധര്‍ എന്നിവരും സ്ഥലത്തെത്തി.

അന്വേഷണസംഘത്തില്‍ എസ്.ഐ.മാരായ ഷാജന്‍ എടത്താടന്‍, സി.കെ. സുരേഷ്, സി.ഒ. ജോഷി, എ.എസ്.ഐ.മാരായ എം.എസ്. പ്രദീപ്, സെബി, മുഹമ്മദ് ബാഷി, മുരുകേശ് കടവത്ത്, സി.പി.ഒ. എം.ബി. ബിജു, വി.ആര്‍. രഞ്ജിത്ത്, ഷൈജു എന്നിവരുമുണ്ടായിരുന്നു.

Content Highlights: youth found dead in koratty in thrissur