ആലപ്പുഴ: തോട്ടപ്പളളിയില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവാവ് ജീവനൊടുക്കി. തോട്ടപ്പള്ളി സ്വദേശി രാജുവിന്റെ മകന്‍ ആകാശാണ് (20) ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാകുന്ന ദിവസം ജീവനൊടുക്കിയത്. 

13 ദിവസം മുമ്പാണ് ആകാശ് ഡല്‍ഹിയില്‍നിന്ന് നാട്ടില്‍ എത്തിയത്. തുടര്‍ന്ന് ക്വാറന്റീനില്‍ കഴിഞ്ഞുവരികയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടുകാര്‍ ഭക്ഷണവുമായി എത്തിയപ്പോഴാണ് ആകാശിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ക്വാറന്റീനില്‍ കഴിഞ്ഞതിലുള്ള മാനസികസമ്മര്‍ദമല്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പോലീസ് നല്‍കുന്ന വിവരം. യുവാവ് നേരത്തെ ആത്മഹത്യശ്രമം നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. സംസ്‌കാരം കോവിഡ് പരിശോധന ഫലം ലഭിച്ചതിന് ശേഷം.  

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: youth commits suicide on his last day of covid quarantine