കോഴിക്കോട്: നഗരത്തിലെ ഹോട്ടല്‍മുറിയില്‍ ചങ്ങാനാശ്ശേരി സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങാനാശ്ശേരി മലേകുന്ന് പുതുപ്പറമ്പില്‍ നവാസിന്റെ മകന്‍ അഖില്‍ നവാസ്(27)നാണ് മരിച്ചത്. യുവാവിനോടൊപ്പം ഭാര്യ ഐസ മറിയം അഖിലും കോഴിക്കോടെത്തിയിരുന്നു.

ഭാര്യ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് ഹോട്ടല്‍ ജീവനക്കാരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കബറടക്കം ഞായറാഴ്ച വൈകീട്ട് ആറിന് പുതൂര്‍ പള്ളി കബര്‍സ്ഥാനില്‍.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)