മാറനല്ലൂര്‍ (തിരുവനന്തപുരം): വീട് ആക്രമിച്ച് ഗൃഹനാഥയുടെ കാല്‍ തല്ലിയൊടിച്ച യുവാവ് മകളുമായി ഒളിച്ചോടി. സംഭവത്തില്‍ മാറനല്ലൂര്‍ കുഴിവിള തടത്തരികത്തു വീട്ടില്‍ വിമല്‍കുമാര്‍ (33)നെതിരെ മാറനല്ലൂര്‍ പോലീസ് കേസെടുത്തു. 

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ വിമല്‍കുമാര്‍ അയല്‍വാസിയായ യുവതിയുമായി പ്രണയത്തിലായിരുന്നു. ശനിയാഴ്ച രാത്രിയോടുകൂടി വീട്ടിലെത്തിയ വിമല്‍കുമാര്‍ യുവതിയെ വിളിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ യുവതിയുടെ അമ്മ തടയാന്‍ ശ്രമിച്ചു.

തുടര്‍ന്ന് വിമല്‍കുമാര്‍ കൈയില്‍ കരുതിയിരുന്ന വടിയുപയോഗിച്ച് അമ്മയുടെ കാല്‍ തല്ലിയൊടിച്ചതിനുശേഷം യുവതിയുമായി കടക്കുകയായിരുന്നു. യുവതിയുടെ അമ്മ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിമല്‍കുമാറും യുവതിയും പോലീസ് പിടിയിലായതായാണ് സൂചന.

Content Highlights: youth attacked woman and eloped with his lover