കൊച്ചി: മയക്കുമരുന്നായ എം.ഡി.എം.എ.യുമായി കണ്ണൂര്‍ ചിറക്കല്‍ സ്വദേശി എന്‍.പി. റസീല്‍ (22) പിടിയിലായി. കൊച്ചി സിറ്റി ഡാന്‍സാഫും പാലാരിവട്ടം പോലീസും ചേര്‍ന്നാണിയാളെ പിടിച്ചത്.

പേര്‍ഷ്യന്‍ പൂച്ചകള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങള്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നു എന്ന വ്യാജേന തന്റെ വാഹനത്തില്‍ ബെംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് കൊച്ചിയില്‍ എത്തിക്കുകയായിരുന്നു പ്രതി.

15 പാക്കറ്റുകളിലായി സൂക്ഷിച്ച 7.3 ഗ്രാം എം.ഡി.എം.എ.യും കഞ്ചാവ് പൊതികളും പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു. കലൂര്‍ സ്റ്റേഡിയത്തിനു സമീപത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു റസീല്‍.