ചാലക്കുടി: മാരക ലഹരി ഉത്‌പന്നമായ എം.ഡി.എം.എ.യുമായി യുവാക്കൾ അറസ്റ്റിൽ. കറുകുറ്റി ആട്ടുള്ളിൽ ജോസ്മോൻ (23), വെണ്ണല പൂത്തേത്ത് ടോണി (23) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അശ്വിൻ കുമാറിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് യുവാക്കൾ പിടിയിലായത്. നിർത്തിയിട്ടിരുന്ന വാനിലായിരുന്നു യുവാക്കൾ. 0.690 ഗ്രാം എം.ഡി.എം.എ. ഇവരിൽനിന്ന് പിടികൂടി.

10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളുമായി ബന്ധപ്പെട്ട സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ജയദേവൻ, മനോജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീരാജ്, ഷാജു എന്നിവരും ഉണ്ടായിരുന്നു.

Content Highlights:youth arrested with mdma drugs