കോഴിക്കോട്‌: റെയില്‍വേ സ്‌റ്റേഷന് സമീപത്തുനിന്ന് ചരസുമായി യുവാവിനെ പിടികൂടി. കോഴിക്കോട് പള്ളിയാര്‍ക്കണ്ടി സ്വദേശി ബഷീറിന്റെ മകന്‍ മുഹമ്മദ് റഷീബിനൊണ് വെള്ളിയാഴ്ച പുലര്‍ച്ചെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു ചരസ്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 25 ലക്ഷം രൂപ വിലവരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.വി. വിനോദ്, ടി.ആര്‍. മുകേഷ് കുമാര്‍. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിശാഖ്, സുബിന്‍, രാജേഷ്, മുഹമ്മദ് അലി., ഡ്രൈവര്‍ കെ. രാജീവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

Content Highlights: youth arrested with charas in kozhikode