അഞ്ചാലുംമൂട് : തൈലം വില്‍ക്കാനെന്ന വ്യാജേന എത്തിയ യുവാവ് അഞ്ചുവയസ്സുകാരിയുടെ കമ്മലുമായി കടന്നു. നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടിച്ചു. ആലപ്പുഴ കളര്‍കോട് പുത്തന്‍പറമ്പില്‍ മുനീറി(24)നെയാണ് അഞ്ചാലുംമൂട് പോലീസ് പിടികൂടിയത്.

ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ഒരുഗ്രാം തൂക്കമുള്ള കമ്മലാണ് കവര്‍ന്നത്. അരയിലെ ബല്‍റ്റില്‍നിന്ന് കമ്മല്‍ കണ്ടെടുത്തു.