ഒറ്റപ്പാലം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പാലക്കാട് തേങ്കുറിശ്ശി അക്കോലകാട്ടില്‍ നിത്യനെ (21) ആണ് ഇന്‍സ്‌പെക്ടര്‍ വി. ബാബുരാജന്‍ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഒറ്റപ്പാലം സ്വദേശിനിയായ 14 കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. ചൈല്‍ഡ് ലൈന്‍ വഴിയാണ് പരാതി പോലീസിന് മുന്നിലെത്തിയത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു.