കുളത്തൂപ്പുഴ : പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ കുളത്തൂപ്പുഴ പോലീസ് പിടികൂടി. കല്ലുവെട്ടാംകുഴി സുമേഷ് ഭവനിൽ സുമേഷാ(23)ണ് പിടിയിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

ഒരുവർഷംമുൻപായിരുന്നു പീഡനം. ഗർഭിണിയായതിനെത്തുടർന്ന് പെൺകുട്ടിയും കുടുംബവും പ്രദേശത്തുനിന്നു താമസംമാറി. പിന്നീട് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ സുമേഷ് ഈ കുട്ടിയെ വിവാഹം കഴിച്ചു. കുടുംബമായി മുംബൈയിൽ കഴിഞ്ഞുവരുന്നതിനിടെ ഭാര്യയെയും കുഞ്ഞിനെയും സംരക്ഷിക്കാതെ ഉപേക്ഷിച്ചു. നാട്ടിലെത്തിയ പെൺകുട്ടി രണ്ടുമാസംമുൻപ് പോലീസിൽ പീഡനം സംബന്ധിച്ച് പരാതി നൽകുകയായിരുന്നു.

കേസെടുത്ത പോലീസ്, പ്രതി നാട്ടിലെത്തിയപ്പോൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പീഡനവിവരം മറച്ചുവെച്ച് വിവാഹം നടത്താൻ രക്ഷിതാക്കൾ കൂട്ടുനിന്നിട്ടുണ്ടോയെന്ന വിവരവും പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് ഇൻസ്പെക്ടർ സജുകുമാർ പറഞ്ഞു.