തൃപ്രയാർ: വിവാഹ വാഗ്ദാനം നൽകി ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. നാട്ടിക ബീച്ച് സ്വദേശി നാറാണത്ത് വീട്ടിൽ അഭിലാഷ് (24) ആണ് അറസ്റ്റിലായത്. വാടാനപ്പള്ളി സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്.

സംഭവം നടന്നത് നാട്ടികയിലായതിനാൽ വലപ്പാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ജനുവരി മുതലാണ് പീഡനം നടന്നതായി പറയുന്നത്. വിവാഹം വാഗ്ദാനം നൽകി യുവതിയെ പ്രതിയുടെ വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.