പള്ളുരുത്തി: 14 കാരിയെ മാസങ്ങളോളം പീഡിപ്പിച്ച യുവാവ് പിടിയിലായി. കണ്ണമാലി, പുത്തന്‍തോട്, മണിയാംപൊഴി വീട്ടില്‍ അശ്വിന്‍ എന്നു വിളിക്കുന്ന ബെന്‍സിന്‍ സേവ്യറിനെ (23)പള്ളുരുത്തി പോലീസ് ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസാണ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ കുമ്പളങ്ങി സ്വദേശിനിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.

മാസങ്ങളായി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ കൊച്ചിയിലെ വിവിധ സ്റ്റേഷനുകളില്‍ കേസുള്ളതായും പോലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.