കൂത്തുപറമ്പ്: പതിനാലുവയസ്സുകാരിയെ നിരന്തരമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വടക്കേ പൊയിലൂരിലെ വെളുത്തപറമ്പത്ത് ഹൗസില്‍ വി.പി.വിഷ്ണു (24) വിനെയാണ് കൂത്തുപറമ്പ് എ.സി.പി. സജേഷ് വാഴാളപ്പിലും സംഘവും അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ ഫോണിലൂടെയും നേരിട്ടും പിന്തുടര്‍ന്ന യുവാവ് കഴിഞ്ഞ ജൂണ്‍ ആദ്യം വീട്ടില്‍നിന്ന് ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി വാഴമലയ്ക്കടുത്തുവെച്ച് ഉപദ്രവിക്കാന്‍ ശ്രമിക്കുകയുണ്ടായെന്ന് പരാതിയില്‍ പറയുന്നു. അതിനുശേഷം ജൂണ്‍ 10-ന് രാത്രി പൊയിലൂര്‍ മടപ്പുരയ്ക്കടുത്തുവെച്ചും അതിക്രമം നടത്തിയതായി പരാതിയുണ്ട്. 

കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തുവെച്ചാണ് ഇയാളെ പോലീസ് അറസ്റ്റുചെയ്തത്. എസ്.ഐ. സുഭാഷ് ബാബു, എ.എസ്.ഐ.മാരായ സുനില്‍കുമാര്‍, മിനീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എ.സുധി എന്നിവരുമുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.