കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിലെ പ്രതിയെ, വിദേശത്തുനിന്നും നാട്ടിലെത്തിയ ദിവസം അറസ്റ്റ് ചെയ്തു.

അയ്മനം മര്യാത്തുരുത്ത് വിനോദ് വില്ലയിൽ പി.എസ്.പ്രശാന്തിനെയാണ് വെസ്റ്റ് സ്റ്റേഷൻഹൗസ് ഓഫീസർ ഇൻസ്പെക്ടർ എം.ജെ.അരുൺ അറസ്റ്റ് ചെയ്തത്.

ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. വയറുവേദന അനുഭവപ്പെട്ട പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിഞ്ഞത്. പ്രതിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതേത്തുടർന്ന് പ്രതി വിദേശത്തേക്ക് കടന്നു. ഇയാളെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽവെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോട്ടയം വെസ്റ്റ് പ്രിൻസിപ്പൽ എസ്.ഐ. ടി.ശ്രീജിത്ത്, എസ്.ഐ.മാരായ നാരായണൻ ഉണ്ണി, രാജേഷ്, സിവിൽ പോലീസ് ഓഫീസർ വിഷ്ണു വിജയദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Content Highlights:youth arrested in pocso case kottayam