കുമ്പള: കുമ്പളയിലെ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ബേക്കല്‍ തൃക്കണ്ണാട് സ്വദേശിയായ അക്ഷയ്(23) നെയാണ് കുമ്പള പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒരു ചടങ്ങില്‍ വെച്ച് പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷത്തോളമായി ഇയാള്‍ പീഡനം തുടര്‍ന്നെന്നും പോലീസ് അറിയിച്ചു.