കഴക്കൂട്ടം: പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തു.

വലിയവേളി പോസ്റ്റ് ഓഫീസിനു സമീപം താമസിക്കുന്ന സന്തോഷ് (28) ആണ് പിടിയിലായത്.

നാല് മാസങ്ങൾക്ക് മുൻപ് ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പോലീസ് എത്തിയപ്പോൾ പ്രതി ബോംബ് എറിഞ്ഞു ഭീകരാന്തരീക്ഷം ഉണ്ടാക്കിയശേഷം രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് കർണാടകയിൽ ഉൾപ്പെടെ ഒളിവിൽക്കഴിഞ്ഞ സന്തോഷിനെ കോഴിക്കോട് -കണ്ണൂർ അതിർത്തിയിൽ വെച്ചാണ് അറസ്റ്റു ചെയ്തത്. കഴക്കൂട്ടത്തും തുമ്പ പോലീസ് സ്റ്റേഷനിലും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ ഇയാൾക്കെതിരേയുണ്ട്.