പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോട്ടയം അകലക്കുന്നം, തുരുത്തിപ്പള്ളിക്കാവ് ഭാഗത്ത്, മേളകുന്നേൽ വീട്ടിൽ ശ്രീജിത്ത് രാജിനെ (20) അറസ്റ്റ് ചെയ്തു. 15 വയസ്സുള്ള പെൺകുട്ടിയെ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി വിവരം വെളിപ്പെടുത്തിയത്. പെരുമ്പാവൂർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പെരുമ്പാവൂർ ഡിവൈ.എസ്.പി. എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.