കാട്ടാക്കട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കാട്ടാക്കട ശ്രീകൃഷ്ണപുരം ശ്രീഭദ്രയില്‍ വിഷ്ണു(21)വിനെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. 

സംഭവം പുറത്തുപറയരുതെന്നും ആവശ്യപ്പെടുമ്പോഴെല്ലാം വഴങ്ങിയില്ലെങ്കില്‍ നഗ്‌നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.

പ്രതിയെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: youth arrested in pocso case