ഇലവുംതിട്ട: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇലന്തൂര്‍ വലിയവട്ടം ഷീജാഭവനില്‍ ഷിതില്‍ ഷിജു (19)വിനെ ആണ് ഇലവുംതിട്ട പോലീസ് അറസ്റ്റുചെയ്തത്. 

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പത്തനംതിട്ട ഡിവൈ.എസ്.പി. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ എം.രാജേഷ്, എസ്.ഐ. വി.സുനില്‍, വിജയകുമാര്‍, വിനോദ് കുമാര്‍, സന്തോഷ് കുമാര്‍, മനോജ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് നടത്തിയത്. പോക്‌സോകുറ്റംചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: youth arrested in pocso case