ആര്യനാട്: എട്ട് വയസ്സുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പുതുക്കുളങ്ങര കൊറ്റാമല ചെട്ടിയാംകുന്ന് തടത്തരികത്തുവീട്ടില്‍ അഖില്‍ (25)നെയാണ് ആര്യനാട് പോലീസ് അറസ്റ്റുചെയ്തത്. സമീപത്തെ വീട്ടില്‍ കഴിഞ്ഞ ഒരാഴ്ചയായി വെല്‍ഡിങ് ജോലികള്‍ ചെയ്തുവരികയായിരുന്നു അഖില്‍.

ഇവിടെവെച്ച് കുട്ടിയുമായി സൗഹൃദത്തിലായി. കുട്ടിയുടെ അമ്മ വീട്ടിലില്ലാത്ത തക്കംനോക്കി തൊട്ടടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ച് ഓടിയ കുട്ടി വീടിനുള്ളില്‍ക്കയറി കതകടച്ചശേഷം അമ്മയെ വിവരമറിയിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സ്ഥലത്തെത്തിയ പോലീസ് പിടികൂടുകയായിരുന്നു.

ആര്യനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.മഹേഷ്‌കുമാര്‍, എസ്.ഐ. ബി.രമേശന്‍, എ.എസ്.ഐ. ബിജു, ഷിബു, സജിത്ത്, അഖില്‍, ശ്രീദേവി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.