കൊട്ടിയം: സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥിനികള്‍ക്കുനേരേ നഗ്‌നതാപ്രദര്‍ശനം നടത്തി പിന്നാലെ നടന്ന് ശല്യംചെയ്ത യുവാവിനെ കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിമണ്‍ പുനവൂര്‍ ശങ്കര്‍ എന്നു വിളിക്കുന്ന രാഗേഷ് (24) ആണ് അറസ്റ്റിലായത്. 

പള്ളിമണ്‍ സ്‌കൂള്‍ പരിസരത്തുെവച്ചായായിരുന്നു സംഭവം. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ നിയമപ്രകാരം കണ്ണനല്ലൂര്‍ പോലീസ് കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയി. കഞ്ചാവ് വില്പന നടത്തിയ കേസില്‍ ഇയാള്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു. ഇയാള്‍ക്കെതിരേ കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കണ്ണനല്ലൂര്‍ പോലീസ് അറിയിച്ചു.

Content Highlights: youth arrested in kottiyam in pocso case